ഡ​ൽ​ഹി​യി​ൽ വ്യ​വ​സാ​യി സ്വ​ന്തം സ്ഥാ​പ​ന​ത്തി​ൽ വെ​ടി​യേ​റ്റു മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ വ്യ​വ​സാ​യി സ്വ​ന്തം സ്ഥാ​പ​ന​ത്തി​ൽ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു. ര​ത്ത​ൻ​ലാ​ൽ ചൗ​ഹാ​ൻ എ​ന്ന അ​റു​പ​ത്ത​ഞ്ചു​കാ​ര​നാ​ണ് രോ​ഹി​ണി സെ​ക്ട​ർ 24ലെ ​സ്ഥാ​പ​ന​ത്തി​ൽ​വ​ച്ച് അ​ക്ര​മി​ക​ളു​ടെ വെ​ടി​യേ​റ്റു മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ര​ത്ത​ൻ​ലാ​ലി​നെ വെ​ടി​വ​ച്ചു​വീ​ഴ്ത്തി​യ അ​ക്ര​മി​ക​ൾ കാ​റി​ൽ ക​ട​ന്നു​ക​ള​ഞ്ഞ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ര​ണ്ടു പേ​രാ​യി​രു​ന്നു അ​ക്ര​മി സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. സു​ര​ക്ഷാ​ഭീ​ഷ​ണി​ക​ളു​ടെ പേ​രി​ൽ ര​ത്ത​ൻ​ലാ​ലി​ന് പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​ഉ​ദ്യോ​ഗ​സ്ഥ​ൻ അ​വ​ധി​യി​ലാ​യി​രു​ന്ന ദി​വ​സ​മാ​ണ് കൊ​ല ന​ട​ന്ന​ത്.

ര​ത്ത​ൻ​ലാ​ലി​ന്‍റെ മ​ക​നും ക​ഴി​ഞ്ഞ​വ​ർ​ഷം കൊ​ല​യാ​ളി​ക​ളു​ടെ ക​ത്തി​ക്ക് നേ​ര​ത്തെ ഇ​ര​യാ​യി​രു​ന്നു. കേ​സി​ലെ പ്ര​തി ഇ​പ്പോ​ൾ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​ണ്.

Top