‘ഹിന്ദുവിനെയും മുസ്ലീമിനെയും വിഭജിക്കുന്നവര്‍ക്ക് വോട്ട് ചെയ്യരുത്’: വിമര്‍ശിച്ച് കെജ്രിവാള്‍

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് അദ്ദേഹത്തിന്റെ ഈ വിമര്‍ശനം.ഡല്‍ഹി സര്‍വോദയ വിദ്യാലയത്തിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഹിന്ദുവിനെയും മുസ്ലീമിനെയും വിഭജിക്കുന്നവര്‍ക്ക് വോട്ട് ചെയ്യരുത്. രാഷ്ട്രീയത്തിന്റെ ഒരു ഭാഗമായിരിക്കണം വിദ്യാഭ്യാസമെന്നും നല്ല വിദ്യാഭ്യാസം നല്‍കുന്നവര്‍ക്കാണ് വോട്ട് ചെയ്യേണ്ടത്, അല്ലാതെ, ഹിന്ദുവിനെയും മുസ്ലീമിനെയും വിഭജിക്കുന്നവര്‍ക്കല്ലെന്നും കെജ്രിവാള്‍ പറഞ്ഞു.

Top