ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന ചേരി തിരിഞ്ഞുള്ള സംഘര്‍ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.
ആ രാക്ഷസര്‍ ഡല്‍ഹി നഗരത്തിലും പ്രവേശിച്ചെന്നും അവര്‍ ഡല്‍ഹിയിലെ സാധാരണ ജനങ്ങളെ പ്രിതിനിധീകരിക്കുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സിസോദിയ പ്രതികരിച്ചത്. മാത്രമല്ല 18 പേരുടെ മരണത്തിനിടയാക്കിയ കലാപത്തെ അദ്ദേഹം ശക്തമായി അപലപിക്കുകയും ചെയ്തു.
ആ രാക്ഷസര്‍ നഗരത്തില്‍ പ്രവേശിച്ചു. ഡല്‍ഹിയിലെ സാധാരണ ജനങ്ങളല്ലത്. ഈ ആളുകള്‍ ഏത് മതത്തിലോ ജാതിയിലോ പ്രദേശത്തോ നിന്നുള്ളവരാണെങ്കിലും അവരെ ഉടന്‍ പിടികൂടി ജയിലില്‍ അടയ്ക്കണം. ശക്തമായ ശിക്ഷ നല്‍കണമെന്നും സിസോദിയ ട്വീറ്റ് ചെയ്തു.