ന്യൂഡൽഹി: ഡൽഹി ക്യാപിറ്റൽസ് ടീം ക്യാംപിൽ 16 ലക്ഷം രൂപയോളം വിലമതിക്കുന്ന ക്രിക്കറ്റ് കിറ്റുകൾ കാണാനില്ലെന്ന് റിപ്പോർട്ട്. 15ന് ബെംഗളൂരുവിൽ നടന്ന മത്സരത്തിനു ശേഷം ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കിറ്റുകൾ നഷ്ടമായതെന്നാണ് വിവരം.
കാണാതായ 16 ബാറ്റുകളിൽ അഞ്ചെണ്ണം യഷ് ദുലിന്റേതാണ്. ഡേവിഡ് വാർണർ, ഫിൽ സോൾട് എന്നിവരുടെ 3 ബാറ്റുകളും മിച്ചൽ മാർഷിന്റെ 2 ബാറ്റുകളും നഷ്ടമായി.
ഡൽഹിയിലെ ഹോട്ടൽ മുറിയിൽ സാധനങ്ങൾ എത്തിച്ചപ്പോഴാണ് കിറ്റുകൾ നഷ്ടമായ വിവരം താരങ്ങൾ അറിയുന്നത്. കളിച്ച 5 മത്സരങ്ങളും തോറ്റ ഡൽഹി 10–ാം സ്ഥാനത്താണ്.