ഡല്‍ഹി ജലബോര്‍ഡ് അഴിമതിക്കേസ്: അരവിന്ദ് കെജ്രിവാള്‍ ഇന്ന് ഇഡിക്ക് മുമ്പില്‍ ഹാജരായേക്കില്ല

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ ഇന്ന് ഇഡിക്ക് മുമ്പില്‍ ഹാജരായേക്കില്ല. ജലബോര്‍ഡ് അഴിമതിക്കേസിലാണ് ഇഡി കെജ്രിവാളിന് സമന്‍സ് അയച്ചത്. ഇഡി സമന്‍സ് നിയമവിരുദ്ധമാണെന്നാണ് എഎപിയുടെ ആരോപണം. കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചിട്ടും എന്തിനാണ് ഇഡി വീണ്ടും സമന്‍സ് അയക്കുന്നതെന്ന് എഎപി പ്രസ്താവനയില്‍ ചോദിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കെജ്രിവാളിന് സമന്‍സ് ലഭിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ഡല്‍ഹി മദ്യ നയ അഴിമതിക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും കെജ്രിവാള്‍ അന്വേഷണം നേരിടുന്നുണ്ട്.

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാളിന് ഡല്‍ഹി റോസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണ ഏജന്‍സികളില്‍ നിന്ന് അരവിന്ദ് കെജ്രിവാള്‍ ഓടിയൊളിക്കുന്നുവെന്നാണ് ബിജെപി ആരോപിക്കുന്നത്.

Top