ന്യൂഡല്‍ഹി: ചീഫ് സെക്രട്ടറിയെ മര്‍ദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ കയ്യാങ്കളിയിന്മേലാണ് പരാതി.
അതേസമയം തന്നെ ചോദ്യം ചെയ്യുന്നത് വീഡിയോയില്‍ ചിത്രീകരിക്കണമെന്നും വീഡിയോയുടെ പകര്‍പ്പ് തനിക്കു വേണമെന്നും കേജ്‌രിവാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് ഈ കാര്യം അംഗീകരിച്ചിട്ടില്ല.
കഴിഞ്ഞ ഫെബ്രുവരി 19-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് തന്നെ പാര്‍ട്ടി എംഎല്‍എമാര്‍ മര്‍ദ്ദിച്ചുവെന്ന് കാണിച്ച് ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശ് പൊലീസിൽ പരാതി നൽകുകയായിരുന്നു.