‘പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തി ബിജെപിയില്‍ ചേര്‍ക്കാന്‍ മോദി ശ്രമിക്കുന്നു’; അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തി ബിജെപിയില്‍ ചേര്‍ക്കാന്‍ മോദി ശ്രമിക്കുന്നു. താന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയക്കുന്നത് നിര്‍ത്തുമെന്നും അരവിന്ദ് കെജ്രിവാള്‍.

”നിങ്ങള്‍ എങ്ങോട്ട് പോകണം ബിജെപിയിലേക്കോ ജയിലിലേക്കോ? റെയ്ഡുകള്‍ ആരംഭിക്കുന്നതിന് മുമ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദിക്കുന്നത് ഇതാണ്. ബിജെപിയില്‍ ചേരാന്‍ വിസമ്മതിക്കുന്നവരെ ജയിലിലേക്ക് അയക്കുന്നു”-കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. സത്യേന്ദര്‍ ജെയിന്‍, മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവര്‍ ഇന്ന് ബിജെപിയില്‍ ചേര്‍ന്നാല്‍ നാളെ ജാമ്യം ലഭിക്കുമെന്നും, താന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയക്കുന്നത് നിര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാളിന് ഇഡി എട്ട് തവണ സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഇതുവരെ അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരായിട്ടില്ല. സമന്‍സ് രാഷ്ട്രീയ പ്രേരിതവും നിയമവിരുദ്ധവുമാണെന്ന് എഎപി ആരോപിക്കുന്നു. കഴിഞ്ഞ ദിവസം കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഏജന്‍സി ഡല്‍ഹി കോടതിയില്‍ പുതിയ പരാതി നല്‍കി. ഇതിന് പിന്നാലെയാണ് കെജ്രിവാളിന്റെ പ്രതികരണം.

Top