ഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സിനെതിരെ നിയമപോരാട്ടം തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇഡി ഹര്‍ജിയിലെ കീഴ്‌കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഡല്‍ഹി സെഷന്‍സ് കോടതിയെ സമീപിച്ചു.
മാര്‍ച്ച് 16ന് നേരിട്ട് ഹാജരാകാന്‍ ഡല്‍ഹി മജിസ്ട്രേറ്റ് കോടതി കെജ്രിവാളിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് കെജ്രിവാള്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ സമന്‍സുകള്‍ അവഗണിക്കുന്നുവെന്ന് ആരോപിച്ച് അരവിന്ദ് കെജ്രിവാളിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ട് ഹര്‍ജികള്‍ നല്‍കിയിട്ടുണ്ട്.
നേരത്തെ എട്ട് തവണ സമന്‍സ് അയച്ചിട്ടും കെജ്രിവാള്‍ ഹാജരായിരുന്നില്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി രാഷ്ട്രീയ പ്രേരിതവും നിയമവിരുദ്ധവുമാണെന്ന് എഎപിയുടെ അവകാശവാദം.