ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെതിരെ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ നിന്ന് കണ്ടെടുത്ത സി.സി.ടി.വി ദൃശ്യങ്ങളില്‍ കൃത്രിമം നടന്നുവെന്ന് പൊലീസ്.
കേസ് പരിഗണിക്കുന്ന കോടതിയിലാണ് ഡല്‍ഹി പൊലീസ് ഇതുസംബന്ധിച്ച പ്രസ്താവന നടത്തിയത്. ദൃശ്യങ്ങളും അതിലെ സമയവും തമ്മില്‍ യോജിക്കുന്നില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
കെജ്രിവാളും ചീഫ് സെക്രട്ടറിയും ആം ആദ്മി എം.എല്‍.എമാരും തമ്മില്‍ മുഖ്യമന്ത്രിയുടെ സ്വീകരണമുറിയിലാണ് കൂടികാഴ്ച നടത്തിയതെന്ന് ഡി.സി.പി ഹരീന്ദ്ര സിങ് വ്യക്തമാക്കി. സ്വീകരണമുറിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ വിശദമായ ഫോറന്‍സിക് പരിശോധനക്ക് അയച്ചുവെന്നും ഡി.സി.പി അറിയിച്ചു. ഇൗ പരിശോധനയിലാണ് ദൃശ്യങ്ങളില്‍ കൃത്രിമം നടന്ന കാര്യം വ്യക്തമായതെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.