ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വ്വകലാശാല പ്രക്ഷോഭത്തില്‍ വെടിയേറ്റ പരിക്കുകളോടെ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ സംഘര്‍ഷത്തില്‍ വെടിവയ്പ്പുണ്ടായിട്ടില്ലെന്നാണ് ഡല്‍ഹി പൊലീസിന്റെ വാദം.
ബസിന് പൊലീസ് തീയിട്ടുവെന്നത് വ്യാജപ്രചാരണമാണെന്നും വളരെ കുറവ് സേനാബലമാണ് പ്രയോഗിച്ചതെന്നും ഡല്‍ഹി പൊലീസ് വക്താവ് എം.എസ് രണ്‍ധാവ പറഞ്ഞു.
സംഘര്‍ഷത്തില്‍ മുപ്പത് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും നാല് ബസ്സുകളും പൊലീസ് ബൈക്കുകളും പ്രതിഷേധക്കാര്‍ തീയിട്ട് നശിപ്പിച്ചുവെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു. പൊതുമുതല്‍ നശിപ്പിച്ചതിന് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറ്റക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.