ഹോസ്റ്റലുകള്‍ അടച്ചു; പെരുവഴിയിലായ വിദ്യാര്‍ത്ഥികള്‍ക്ക് അഭയമായി കേരളാ ഹൗസ്‌

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ, അലിഗഢ് മുസ്ലീം സര്‍വ്വകലാശാലകളിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഹോസ്റ്റലുകള്‍ അടച്ചതോടെ വിദ്യാര്‍ത്ഥികള്‍ക്ക് താമസമൊരുക്കി കേരളാ ഹൗസ്‌.

പൊലീസ് അനുവാദമില്ലാതെ ക്യാംപസില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച രാത്രി മുതല്‍ പ്രക്ഷോഭം വിവിധ സര്‍വ്വകലാശാലകളിലേക്ക് വ്യാപിച്ചു. പിന്നീട് സംഘര്‍ഷം ശക്തി പ്രാപിച്ചതോടെ എല്ലാ സര്‍വ്വകലാശാലകളിലേയും ഹോസ്റ്റലുകള്‍ അടയ്ക്കുകയായിരുന്നു. ഇതോടെ നൂറ് കണക്കിന് വിദ്യാര്‍ത്ഥികളാണ് പെരുവഴിയിലായത്.

പിന്നീട് ഇവര്‍ നാട്ടിലേക്ക് പോകും വരെ താമസമൊരുക്കാന്‍ കേരളാ ഹൗസ്‌ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ തയ്യാറാവുകയായിരുന്നു. ഹോസ്റ്റലുകള്‍ ഒഴിയാന്‍ മതിയായ സമയം നല്‍കിയില്ലെന്നും അതിനാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ വലിയ ദുരിതത്തിലായെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ ഇന്നും നാളെയുമായി വീടുകളിലേക്ക് മടങ്ങും.

Top