അധ്യാപിക വഴക്കുപറഞ്ഞു ; ഡല്‍ഹിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി

dead body

ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദര്‍പുരിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി. സ്‌കൂളില്‍ അധ്യാപിക വഴക്കുപറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് വിദ്യാര്‍ഥിനിയുടെ മാതാപിതാക്കളുടെ ആരോപണം.

കുട്ടിയുടെ കൈപ്പടയില്‍ എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Top