ഡല്‍ഹി : മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിന് ശേഷം പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി പ്രത്യേക കമ്മീഷന്‍ രൂപീകരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
2011ലെ ജനസംഖ്യ കണക്കുപ്രകാരം ഏകദേശം 12 മില്ല്യണ്‍ ജനസംഖ്യയുള്ള ഡല്‍ഹിയല്‍ ഇരുപത്തിയെട്ട് ലക്ഷം ജനങ്ങളാണ് ദളിത്-പട്ടികജാതി വിഭാഗത്തിലുള്‍പ്പെടുന്നത്.
പട്ടികജാതി വിഭാഗങ്ങള്‍ക്ക് നീതി ലഭിക്കുന്നതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനുമായി ഇതുവരെ ഔദ്യോഗിക സംഘടനകളോ കമ്മീഷനോ ഒന്നും തന്നെ രൂപീകരിച്ചിട്ടില്ല.
ദളിത്-പട്ടികജാതി വിഭാഗങ്ങളുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിനാണ് പുതിയ കമ്മീഷന്‍ രൂപീകരിക്കുന്നതെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
പിന്നോക്ക വിഭാഗങ്ങള്‍ക്കായും, സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനായും ഡല്‍ഹി സര്‍ക്കാര്‍ പുതുതായി കമ്മീഷനുകള്‍ രൂപീകരിച്ചിട്ടുണ്ട്.
പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ മന്ത്രി സന്ദീപ് കുമാറിനെ പുറത്താക്കി എട്ട് മാസങ്ങള്‍ പിന്നിടുമ്പോഴും മുഖ്യമന്ത്രിക്ക് പുതിയൊരു മന്ത്രിയെ കണ്ടെത്താനായില്ലെന്ന് പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്ത കുറ്റപ്പെടുത്തി.