ഹൈദരാബാദ്: കൈയ്യില്‍ ഹോം ക്വാറന്റൈന്‍ കണ്ടതിനെ തുടര്‍ന്ന് തെലങ്കാനയില്‍നിന്ന് ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീനിലേക്ക് പോകുകയായിരുന്ന രാജധാനി എക്സ്പ്രസ് ട്രെയിനില്‍ നിന്ന് ദമ്പതികളെ ഇറക്കിവിട്ടു. ഹോം ക്വാറന്റൈന്‍ എന്ന് കയ്യില്‍ മുദ്രയുണ്ടായിരുന്നത് ശ്രദ്ധയില്‍പ്പെട്ട മറ്റ് യാത്രക്കാര്‍ ഇടപെട്ടതോടെയാണ് ഇവരെ ഇറക്കിവിട്ടത്.
ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്ന് എത്തിയതായിരുന്നു ഇരുവരും. ഷംഷാബാദ് എയര്‍പോര്‍ട്ടില്‍ എത്തിയ ഇവരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം നിരീക്ഷണത്തില്‍ ഇരിക്കുന്നത് അവസാനിപ്പിച്ച് പുറത്ത് കടക്കാന്‍ സ്വയം തീരുമാനിച്ച ഇവര്‍ ട്രെയിനില്‍ ഡല്‍ഹിയിലേക്ക് പോകുന്നതിനിടെയാണ് പിടിക്കപ്പെട്ടത്.
കയ്യില്‍ സ്റ്റാമ്പ് കണ്ട യാത്രക്കാരിലൊരാള്‍ ടിക്കറ്റ് ചെക്കറെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കസിപെട്ട് സ്റ്റേഷനില്‍ ഇറക്കിയ ഇവരെ വാറങ്കലിലെ എംജിഎം ആശുപത്രിയിലേക്ക് മാറ്റി. കനത്ത സുരക്ഷയിലാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഇവരെ ഇറക്കിയതിന് ശേഷം ആരോഗ്യ വിദഗ്ധരെത്തി കോച്ച് പൂര്‍ണ്ണമായും അണുവിമുക്തമാക്കി പൂട്ടിയിട്ടു. ജര്‍മനിയില്‍ നിന്നെത്തിയതിനെ തുടര്‍ന്ന് ഹോം ക്വാറന്റൈന്‍ നിര്‍ദേശിച്ച നാല് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളെയും കഴിഞ്ഞ ദിവസം മുംബൈയില്‍ സമാന സാഹചര്യത്തില്‍ പിടികൂടിയിരുന്നു.