പ്രണയം തോന്നിക്കഴിഞ്ഞാല്‍ പിന്നെ ചുറ്റുപാടും ചുറ്റുമുള്ളവരെയുമൊന്നും പലരും ശ്രദ്ധിക്കാറില്ല. പ്രണയത്തിന് കണ്ണും കാതുമില്ല എന്നാണ് പൊതുവെ പറയാറ്. ആരെയും ശ്രദ്ധിക്കാതെയുള്ള പല പ്രണയപ്രകടനങ്ങളും പലപ്പോഴും അപകടങ്ങള്‍ക്കും വഴിയൊരുക്കാറുണ്ട്. ഇതുപോലെ പ്രണയാവേശം മൂത്ത ചെറുപ്പക്കാര്‍ ചെയ്ത പ്രവര്‍ത്തിയാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഡല്‍ഹിയിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ചില മുന്നറിയിപ്പുകളോടു കൂടിയാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിയോയില്‍ ബൈക്ക് ഓടിക്കുന്ന യുവാവിനെയും അയാളുടെ മുന്‍പില്‍ ഇന്ധനടാങ്കിന്റെ മുകളില്‍ കാല്‍ ഇരുവശവുമിട്ട് ഒരു യുവതി കെട്ടിപ്പിടിച്ചിരിക്കുകയും ചെയ്യുന്നു. ഇവരെ അപകടകരമായ രീതിയില്‍ ഇരുത്തി സിനിമാ സ്റ്റെലില്‍ വളരെവേഗത്തിലാണ് ഇയാള്‍ ബൈക്കോടിക്കുന്നത്.
വളരെ അപകടകരമായ പ്രവര്‍ത്തിയാണെന്നും ഇതിനെതിരെ മോട്ടോര്‍വാഹനവകുപ്പിന്റെ കര്‍ശന നടപടിവേണമെന്നും പോലീസ് ഉദ്യോഗസ്ഥന്‍ വീഡിയോയോടൊപ്പം കുറിച്ചിട്ടുണ്ട്. ന്യൂഡൽഹിയിലെ രജൗരി ഗാർഡനിൽ നിന്നാണ് ഈ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
Need for new sections for #MV Act violations!! #Rajouri garden crossing. pic.twitter.com/0gn7LsIIYM
— HGS Dhaliwal IPS (@hgsdhaliwalips) May 2, 2019
അതേസമയം 1998ല്‍ അമീര്‍ ഖാനും റാണി മുഖര്‍ജിയും ഒരുമിച്ച് അഭിനയിച്ച ഗുലാം എന്ന ചിത്രത്തിലെ ഗാനത്തിലും ഇതിന് സമാനമായ ഒരു രംഗമുണ്ട്. അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടിട്ടാണോ ദമ്പതികള്‍ ഇങ്ങനെ ചെയ്തതെന്ന് സംശയിക്കുന്നതായി സമൂഹമാധ്യമത്തില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്.