ന്യൂഡല്‍ഹി: അഫ്‌സല്‍ഗുരു അനുസ്മരണം സംഘടിപ്പിച്ച സംഭവത്തില്‍ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ജെഎന്‍യു വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദിന്റെയും, അനിര്‍ബാന്‍ ഭട്ടാചാര്യയുടെയും കസ്റ്റഡി കാലാവധി നീട്ടി.
14 ദിവസത്തേക്കാണ് ജുഡീഷ്യല്‍ കാലാവധി നീട്ടിയത്. പട്യാല ഹൗസ് കോടതിയിയുടേതാണ് ഉത്തരവ്. കസ്റ്റഡി കാലാവധി നീട്ടി നല്‍കണമെന്ന് ഡല്‍ഹി പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.