ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസിന്റെ എതിര്‍പ്പിനെ വക വയ്ക്കാതെ ഷഹീന്‍ ബാഗില്‍ വെടിവെപ്പ് നടത്തിയ കപില്‍ ഗുജ്ജാറിന് ജാമ്യം. ഡല്‍ഹി സാകേത് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഫെബ്രുവരി ഒന്നിനാണ് കപില്‍ ഷഹീന്‍ ബാഗില്‍ സമരക്കാര്‍ ഇരിക്കുന്ന സ്ഥലത്തിന് സമീപത്തായി ആകാശത്തേക്ക് വെടി വെച്ചത്.
ഡല്‍ഹി-നോയിഡ അതിര്‍ത്തിയിലെ ദല്ലുപുര സ്വദേശിയാണ് കപില്‍. മുദ്രാവാക്യമുയര്‍ത്തിയായിരുന്നു ഇയാള്‍ വെടിവെച്ചത്. കപില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനാണെന്നായിരുന്നു പൊലീസ് വാദം. ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ എഎപി നേതാക്കളോടൊപ്പം നില്‍ക്കുന്ന ചിത്രം ശ്രദ്ധയില്‍പ്പെട്ടതായി പൊലീസ് പറഞ്ഞിരുന്നു. അച്ഛനും കൂട്ടുകാര്‍ക്കുമൊപ്പം കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ എഎപിയില്‍ അംഗത്വമെടുത്തതെന്നും പൊലീസ് പറഞ്ഞിരുന്നു.