‘ചന്ദ എ സിഗ്‌നേച്ചര്‍ ദാറ്റ് റൂയിന്ഡ് എ കരിയര്‍’; ചിത്രത്തിന് കോടതിയുടെ സ്റ്റേ

ന്ദ കൊച്ചാറിന്റെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രത്തിന് ഡല്‍ഹി കോടതിയുടെ സ്റ്റേ. ഐസിഐസിഎ ബാങ്ക് മുന്‍ സിഇഒ ചന്ദ കൊച്ചാറിന്റെ ജീവിതം കാണിക്കുന്ന ‘ചന്ദ എ സിഗ്‌നേച്ചര്‍ ദാറ്റ് റൂയിന്ഡ് എ കരിയര്‍’ എന്ന സിനിമയുടെ റിലീസാണ് കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.

തന്റെ ജീവിതം സിനിമയാക്കുന്നതിന് അനുമതി തേടി അണിയറക്കാര്‍ തന്നെ സമീപിച്ചിട്ടില്ലെന്നാണ് ചന്ദ കൊച്ചാര്‍ പറഞ്ഞത്. തന്റെ പേര് ഉപയോഗിക്കുന്നതിനും അനുവാദം ചോദിച്ചിരുന്നില്ല.

ചന്ദ കൊച്ചാറിന്റെ പരാതിയെ തുടര്‍ന്ന് ഡല്‍ഹി കോടതിയുടെ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ജഡ്ജ് സന്ദീപ് ഗാര്‍ഗാണ് റിലീസ് സ്റ്റേ ചെയ്തിരിക്കുന്നത്. കൂടാതെ ബയോപിക്ക് ചിത്രം തിയ്യേറ്ററുകളിലും ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിക്കുവാന്‍ ഒരുങ്ങവേയാണ് റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ രംഗത്തെത്തിയത്.

അന്വേഷണം പൂര്‍ത്തിയാകുന്നതിനോ കുറ്റപത്രം സമര്‍പ്പിക്കുന്നതിനോ മുമ്പുതന്നെ കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ചതിനാല്‍, തന്റെ ജീവിതത്തെയും കരിയറിനെയും കുറിച്ച് വ്യക്തമാക്കിയതിനാല്‍, സിനിമയുടെ ഉള്ളടക്കം അപകീര്‍ത്തികരമാണെന്ന് കൊച്ചാര്‍ പറഞ്ഞു. ചിത്രത്തിന്റെ പ്രമോഷണല്‍ അഭിമുഖങ്ങളും മറ്റ് അപകീര്‍ത്തികരമായ കാര്യങ്ങളും മുന്‍വിധിയോടെയുള്ളതാണെന്നും സമൂഹത്തില്‍ തന്റെ പ്രശസ്തി കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ പറയുന്നു.

വാദം കേട്ട ശേഷം, സിനിമയുടെ ഉള്ളടക്കത്തിന് കൊച്ചാറിന്റെ പ്രശസ്തിയെ മുന്‍വിധിയോടെ സ്വാധീനിക്കാന്‍ കഴിവുണ്ട്. അതിനാല്‍ അവര്‍ക്ക് ഒരു മുന്‍ ഭാഗത്തെ സ്റ്റേ ഉത്തരവിന് അര്‍ഹതയുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്. മുന്‍പ് ലോകത്തിലെ ശക്തരായ 100 വനിതകളുടെ ഫോബ്സ് പട്ടികയില്‍ തുടര്‍ച്ചയായി ഏഴ് വര്‍ഷം ഇടം നേടിയിട്ടുളള ആളാണ് ചന്ദ കൊച്ചാര്‍. ഫോര്‍ച്യൂണ്‍ ഇന്ത്യയുടെ വനിതകളുടെ പട്ടികയിലും തുടര്‍ച്ചയായി അഞ്ച് വര്‍ഷം ചന്ദ കൊച്ചാര്‍ ഇടംനേടിയിരുന്നു.

Top