ഡല്‍ഹിയില്‍ ഒരേ കെട്ടിടത്തില്‍ താമസിക്കുന്ന 44 പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കാപശേരിയില്‍ ഒരേ കെട്ടിടത്തില്‍ താമസിക്കുന്ന 44 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഏപ്രില്‍ 18ന് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട രോഗി താമസിച്ച കെട്ടിടമാണിത്.രോഗിയുമായി ബന്ധമുണ്ടായിരുന്ന 175 പേരുടെ സാമ്പിളുകള്‍ 10 ദിവസം മുമ്പാണ് പരിശോധനക്കയച്ചത്. ഇവരെ നിരീക്ഷണത്തിലാക്കുകയും പ്രദേശം അടച്ചുപൂട്ടുകയും ചെയ്തിരുന്നു.

67 പേരുടെ പരിശോധനാ ഫലമാണ് ഇന്ന് ലഭിച്ചത്. പരിശോധനാ ഫലം വൈകുന്നതില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആശങ്ക പ്രകടിപ്പിച്ചു.

അതേസമയം, ഡല്‍ഹിയില്‍ ഇതുവരെ 3,738 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 61 പേര്‍ക്ക് മരിച്ചു. ഡല്‍ഹിയിലെ 11 ജില്ലകളും റെഡ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. മേയ് 17 വരെ എല്ലാ ജില്ലകളും റെഡ് സോണായി തുടരുമെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ അറിയിച്ചിരുന്നു.

Top