ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം അപ്പാര്‍ട്ട്‌മെന്റിന് മുകളിലേക്ക് തകര്‍ന്ന് വീണ് ഉണ്ടായ അപകടത്തില്‍ മരണം ഒമ്പതായി. ഗ്രേറ്റര്‍ നോയിഡയില്‍ ഇന്നലെ രാത്രി 8.30ഓടെയായിരുന്നു സംഭവം. 18 കുടുംബങ്ങളാണ് നാല് നില കെട്ടിടത്തില്‍ ഉണ്ടായിരുന്നത്.
എന്‍ഡി.ആര്‍.എഫും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്.
അപകടം നടന്ന് ഒന്നര മണിക്കൂറിന് ശേഷമാണ് ദുരന്തനിവാരണ സേനയും ആംബുലന്‍സുകളും സ്ഥലത്തെത്തിയതെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭൂവുടമ ഗംഗാശങ്കര്‍ ദ്വിവേദി ഉള്‍പ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. അപകടവുമായി ബന്ധപ്പെട്ട് മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി മീററ്റ് സോണ്‍ ഐജി രാംകുമാര്‍ അറിയിച്ചിട്ടുണ്ട്.