കളിയില്‍ മികച്ച ഫോമിലെത്താത്ത വിദേശ സ്ട്രൈക്കറെ ഡല്‍ഹി ഡൈനാമോസ് റിലീസ് ചെയ്തു. സര്‍ബിയന്‍ ദേശീയ താരമായ ആന്‍ഡ്രിയ കലുദരോവിചിനെയാണ് ഡല്‍ഹി ഡൈനാമോസ് ഇപ്പോള്‍ റിലീസ് ചെയ്യുന്നതായി ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.
ലീഗ് പകുതി ആയിട്ടും ഫോമില്‍ എത്താത്തത് ആണ് കലുദരോവിചിനെ റിലീസ് ചെയ്യാനുള്ള കാരണം. 12 മത്സരങ്ങളില്‍ നിന്ന് ഒരു ഗോളാണ് അദ്ദേഹത്തിന് ആകെ നേടാന്‍ ആയത്.കലുദരോവിച് ഓസ്ട്രേലിയന്‍ ലീഗില്‍ നിന്നാണ് ഇന്ത്യയിലേക്ക് എത്തിയത്.
കഴിഞ്ഞ സീസണില്‍ ഓസ്ട്രേലിയന്‍ ക്ലബായ വെല്ലിംഗ്ടണ്‍ ഫീനക്സിന്റെ ടോപ്സ്കോറര്‍ ആയിരുന്നു. പക്ഷെ ആ ഫോം ഇന്ത്യയില്‍ ആവര്‍ത്തിക്കാന്‍ കലുദരോവിചിനായില്ല. 31കാരനായ താരം സ്വിറ്റ്സര്‍ലാന്റ്, സെര്‍ബിയ, ചൈന, ലിത്വാനിയ എന്നിവിടങ്ങളിലെ ക്ലബുകള്‍ക്കായും മുമ്പ് കളിച്ചിട്ടുണ്ട്.