ന്യൂഡല്‍ഹി: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത നിര്‍ദേശമാണ് നിലനില്‍ക്കുന്നത്. ഇപ്പോഴിതാ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ ആഭ്യന്തര വിമാന സര്‍വീസുകളും റദ്ദാക്കാനൊരുങ്ങി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍.
നാളെ അര്‍ദ്ധരാത്രി മുതല്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടയ്ക്കുമെന്നും നിലവില്‍ സര്‍വീസ് നടത്തുന്ന എല്ലാ വിമാനങ്ങളും നാളെ അര്‍ദ്ധ രാത്രിക്ക് മുമ്പ് ലാന്‍ഡ് ചെയ്തിരിക്കണമെന്നും ഡിജിസിഎ കര്‍ശന നിര്‍ദേശം നല്‍കി.
ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല ബിഹാര്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രിമാരും ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി കൈക്കൊണ്ടത്.
അതേസമയം, കൊറോണയുടെ പശ്ചാത്തലത്തില്‍ നേരത്തെ തന്നെ വിദേശത്തേക്കുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവച്ചിരുന്നു.