പ്രചാരണത്തിനിടെ വിവാദ പരാമര്‍ശം; അനുരാഗ് ഠാക്കൂറിനെതിരേയും പര്‍വേഷ് വര്‍മക്കെതിരേയും നടപടി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിനെതിരേയും പാര്‍ലമെന്റ് അംഗം പര്‍വേഷ് വര്‍മക്കെതിരേയും നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍.

ബിജെപിയുടെ താര പ്രചാരക പട്ടികയില്‍ നിന്ന് ഇരുവരേയും നീക്കം ചെയ്യാനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചത്. മാത്രമല്ല അടിയന്തരമായി നിര്‍ദേശം നടപ്പിലാക്കാണമെന്ന് ബിജെപി നേതൃത്വത്തോട് കമ്മിഷന് ആവശ്യപ്പെടുകയും ചെയ്തു.തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ രാജ്യത്തെ ഒറ്റുകാരെ വെടിവെക്കാന്‍ ആഹ്വാനം ചെയ്തുള്ള പരാമര്‍ശത്തിനാണ് അനുരാഗ് ഠാക്കൂറിനെതിരായ നടപടി.

ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ നിങ്ങളുടെ വീടുകളിലെത്തി കൊലപാതകവും ബലാത്സംഗവും ചെയ്യുമെന്നായിരുന്നു ഡല്‍ഹിയിലെ വോട്ടര്‍മാരോടായി പര്‍വേഷ് വര്‍മ പറഞ്ഞത്.

Top