ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യ ഫലസൂചനകളില്‍ എഎപിയാണ് മുന്നില്‍. ആംആദ്മി പാര്‍ട്ടി (എഎപി) ഉജ്ജ്വലവിജയം നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ത്ഥ്യമാകും വിധമാണ് നിലവിലെ ലീഡ് നില.70 ല്‍ 50ലേറെ സീറ്റ് നേടി എഎപി ലീഡ് ഉയര്‍ത്തിയിരിക്കുകയാണ്. ബിജെപിയ്ക്ക് 20ല്‍ താഴെ സീറ്റ് മാത്രമാണ് ലഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ചിത്രത്തിലേയില്ല.
ഏതായാലും വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ കെജ്രിവാള്‍ ഡല്‍ഹി പിടിക്കുമെന്ന വിശ്വാസത്തില്‍ തന്നെയാണ് ആം ആദ്മി പാര്‍ട്ടി. ഇതിനോടകം എഎപി ഓഫീസുകള്‍ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുവാന്‍ തയാറായി കഴിഞ്ഞു.
അതേസമയം ഭരണം നിലനിര്‍ത്തുന്നതിന് എ.എ.പി.ക്കും ഭരണം പിടിക്കുന്നതിന് ബി.ജെ.പി.ക്കും സീറ്റുനില വര്‍ധിപ്പിക്കുന്നതിന് കോണ്‍ഗ്രസിനും ഫലം നിര്‍ണായകമാണ്. ത്രികോണമത്സരമാണ് നടന്നതെങ്കിലും എ.എ.പി.യും ബി.ജെ.പി.യും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലായിരുന്നു പലമണ്ഡലങ്ങളിലും.