രാജ്യം ഉറ്റുനോക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടലാണ് ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. ഡല്‍ഹി പിടിച്ചെടുക്കാന്‍ ഭരണകക്ഷിയായ ആംആദ്മി പാര്‍ട്ടിയും ബിജെപിയും വീറുറ്റ മത്സരമാണ് നടത്തിയിരുന്നത്. എന്നാല്‍ വോട്ടെണ്ണല്‍ പരോഗമിക്കുമ്പോള്‍ എഎപി പകുതിയിലേറെ സീറ്റ് നേടി ലീഡ് നില ഉയര്‍ത്തിയിരിക്കുകയാണ്. ബിജെപിയ്ക്ക് 20താഴെ സീറ്റ് മാത്രമാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.
ഇപ്പോഴിതാ വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂര്‍ പിന്നിട്ടുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെതിരെ പോരാടിയ ഡല്‍ഹിയിലെ വോട്ടര്‍മാര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ്. കേന്ദ്ര ഭരണാധികാരികളുടെ അഹന്തക്കും അനീതിക്കുമെതിരെ,രാജ്യഭരണ കേന്ദ്രത്തിന്റെ മൂക്കിനു താഴെ ‘ജനാധിപത്യ കലാപം’
നയിച്ച ഡല്‍ഹിയിലെ വോട്ടര്‍മാര്‍ക്ക് അഭിവാദ്യങ്ങള്‍ എന്നാണ് മുഹമ്മദ് റിയാസ് തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ കുറിച്ചത്.
ഫെയ്‌സ്ബുക്ക് പേജിന്റെ പൂര്‍ണരൂപം എങ്ങനെ
‘ഒരു നഗരത്തില്‍ അനീതി ഉണ്ടായാല്‍
അവിടെ കലാപമുണ്ടാവണം.
ഇല്ലെങ്കില്‍ സന്ധ്യമയങ്ങും മുന്‍പ് ആ നഗരം കത്തിച്ചാമ്പലാകുന്നതാണ് നല്ലത്.”
ബെര്‍ടോള്‍ഡ് ബ്രെഹ്ത്
കേന്ദ്ര ഭരണാധികാരികളുടെ അഹന്തക്കും അനീതിക്കുമെതിരെ,രാജ്യ ഭരണ കേന്ദ്രത്തിന്റെ മൂക്കിനു താഴെ ‘ജനാധിപത്യ കലാപം’
നയിച്ച ഡല്‍ഹിയിലെ വോട്ടര്‍മാര്‍ക്ക് അഭിവാദ്യങ്ങള്‍.
https://www.facebook.com/204967959705820/posts/1370271509842120/