കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ പകപോക്കലല്ല; വ്യക്തി വൈരാഗ്യം, ഒരാള്‍ അറസ്റ്റില്‍

shoot died

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് വിജയിച്ചതിന് പിന്നാലെ ആം ആദ്മി എംഎല്‍എ നരേഷ് യാദവിന്റെ വാഹന വ്യൂഹത്തിനു നേരെ ഇന്നലെ നടന്ന വെടിവയ്പിന് പിന്നല്‍ രാഷ്ട്രീയ പകപോക്കലാണെന്ന വാദം തള്ളി പൊലീസ്. അക്രമികള്‍ ലക്ഷ്യമിട്ടത് കൊല്ലപ്പെട്ട അശോക് മന്‍ എന്നയാളെയാണെന്നും വ്യക്തിവൈരാഗ്യമാണ് ഇതിന് പിന്നിലെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അശോക് കഴിഞ്ഞ വര്‍ഷം ഒരാളെ വെടിവച്ചിരുന്നു. ഇന്നലെ വെടിയുതിര്‍ത്ത പ്രതിയുടെ ബന്ധുവിനെയാണ് ആക്രമിച്ചത്. രണ്ടാഴ്ച മുന്‍പ് പ്രതിയെ അശോക് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇതിന്റെ പകപോക്കലാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. പെണ്‍കുട്ടിക്കും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

മെഹ്‌റോളി എംഎല്‍എ നരേഷ് യാദവിനും സംഘത്തിനും നേരെയാണ് രാത്രി ആക്രമണം ഉണ്ടായത്. അക്രമിയെ കുറിച്ച് വിവരമില്ല.തിരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കിയ ശേഷം ക്ഷേത്ര സന്ദര്‍ശനം നടത്തി മടങ്ങുമ്പോള്‍ കിഷന്‍ഗഢില്‍ 11 മണിയോടെയായിരുന്നു ആക്രമണം. സ്ഥലത്ത് നിന്ന് 6 ബുള്ളറ്റുകള്‍ കണ്ടെടുത്തു.

സംഭവം ദൗര്‍ഭാഗ്യകരമാണെന്നും കുടുംബാംഗത്തെയാണ് നഷ്ടപ്പെട്ടതെന്നും നരേഷ് യാദവ് പറഞ്ഞു. ഡല്‍ഹി പൊലീസ് അന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top