കനത്ത മഞ്ഞിനെ തുടര്‍ന്ന് നാലുവിമാനങ്ങള്‍ വഴി തിരിച്ച് വിട്ടു, 24 ട്രെയിനുകള്‍ വൈകിയോടും

ഡല്‍ഹി: രാജ്യ തലസ്ഥാന നഗരിയില്‍ കനത്ത മഞ്ഞിനെ തുടര്‍ന്ന് നാലുവിമാനങ്ങള്‍ വഴി തിരിച്ച് വിടുകയും 24 ട്രെയിനുകള്‍ വൈകിയുമാണ് ഓടുന്നത്. കനത്തമഞ്ഞ് കാരണം റണ്‍വേയിലെ കാഴ്ച മറച്ചതിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നാലുവിമാനങ്ങളാണ് തിരിച്ചുവിട്ടത്.

കാതിഹര്‍- അമൃത്സര്‍ എക്സ്പ്രസ് ട്രെയിൻ നാലുമണിക്കൂര്‍ വൈകി ഓടുന്നതെന്നാണ് അറിയിപ്പ്.

തുടര്‍ച്ചയായ 14 ദിവസമായി ഡല്‍ഹിയില്‍ കൊടുംതണുപ്പാണ് അനുഭവപ്പെടുന്നത്. ഡല്‍ഹിയില്‍ 4.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു വെള്ളിയാഴ്ചത്തെ കുറഞ്ഞ താപനില. കൂടിയ താപനില 15 ഡിഗ്രി സെല്‍ഷ്യസും.

ഡല്‍ഹി, നോയ്ഡ, ഗുര്‍ഗാവ്, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളില്‍ ഡിസംബര്‍ 31 മുതല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് മെട്രോളജിക്കല്‍ വകുപ്പ് വ്യക്തമാക്കിയത്.

Top