ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷ വിധിച്ചതിനെതിരേ പ്രതി നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി ഡിസംബര്‍ 12ലേക്കു മാറ്റി.
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റ് മൂന്നു പേരും മൂന്നാഴ്ചയ്ക്കുള്ളില്‍ പുനഃപരിശോധന ഹര്‍ജി നല്‍കുമെന്നു ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് മാറ്റിയത്.
കേസില്‍ പ്രതികളായ നാലു പേര്‍ക്കും സുപ്രീം കോടതി വധശിക്ഷ വിധിച്ചിരുന്നു. അതിക്രൂരവും പൈശാചികവുമായ കൃത്യമായി വിലയിരുത്തിയ കുറ്റം സമൂഹത്തെ നശിപ്പിക്കാനെത്തിയ സുനാമിയായി കണക്കാക്കാമെന്നും വിലയിരുത്തിയിരുന്നു.
2012 ഡിസംബര്‍ 16നാണ് നഗരത്തിലൂടെ ഓടിയ ബസില്‍ കയറിയ പാരാമെഡിക്കല്‍ വിദ്യാര്‍ഥിയെ ബസ് ജീവനക്കാരും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയും മൃതപ്രായയാക്കി റോഡിലേക്കു വലിച്ചെറിയുകയും ചെയ്തത്. സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റിലായിരുന്നു.