ഡല്‍ഹിയില്‍ അക്രമിസംഘം റസ്റ്ററന്റ് അടിച്ചു തകര്‍ത്തു

dirty hotel

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അക്രമിസംഘം റസ്റ്ററന്റ് അടിച്ചു തകര്‍ത്തു. കല്‍ക്കാജിയിലെ റസ്റ്ററന്റില്‍ ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. റസ്റ്ററന്റിലെത്തിയ ഡെലിവറി ബോയിയും ജീവനക്കാരും തമ്മില്‍ ഇരുചക്രവാഹനം നിര്‍ത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

delhi--hotel-attacked-new

സംഭവശേഷം ഇവിടെ നിന്നും പോയ ഡെലിവറി ബോയ് സുഹൃത്തുക്കളുമായി എത്തിയാണ് ആക്രമണം നടത്തിയത്. റസ്റ്ററന്റിലെ ഗ്ലാസുകളും കസേരകളും അടിച്ചു തകര്‍ക്കുകയും ചെയ്തു. ഏതാനും കുടുംബങ്ങള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവമുണ്ടായത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.

Top