ബിഎസ് 3 ടൂവീലറുകളുടെ രജിസ്‌ട്രേഷന് അനുമതി നല്‍കി ആശ്വാസമായി ഡല്‍ഹി സര്‍ക്കാര്‍.
മാര്‍ച്ച് 31 വരെ വില്‍പ്പന നടന്നിട്ടുള്ള ബിഎസ് 3 വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഡല്‍ഹി സര്‍ക്കാറിന്റെ ഈ നടപടി.
അവസാന ദിവസങ്ങളില്‍ ഡീലര്‍മാര്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് വില്‍പ്പന വര്‍ധിച്ചതിനാല്‍ വിറ്റഴിച്ച എല്ലാ വാഹനങ്ങളുടെയും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഡീലര്‍മാര്‍ക്ക് കഴിഞ്ഞിരുന്നില്ല.
സമയ പരിധിക്ക് ശേഷം രജിസ്‌ട്രേഷന്‍ രേഖകള്‍ സ്വീകരിക്കാന്‍ ആര്‍ടിഒ ഓഫീസുകള്‍ തയ്യാറാകാതിരുന്നതോടെ മാര്‍ച്ച് 31 ന് വില്‍പന നടന്ന വാഹനങ്ങളില്‍ അനിശ്ചിതത്വം തുടരുകയായിരുന്നു.
ബൈക്കും സ്‌കൂട്ടറും ഉള്‍പ്പെടെ ഏകദേശം ആയിരത്തോളം ബിഎസ് 3 വാഹനങ്ങളാണ് ഇത്തരത്തില്‍ രജിസ്‌ട്രേഷന്‍ നടക്കാതെ ഡല്‍ഹിയിലുള്ളത്.
നിലവില്‍ രജിസ്‌ട്രേഷന്‍ അനുവദിച്ച പശ്ചാത്തലത്തില്‍ പുതിയ ഇരുചക്ര വാഹനങ്ങള്‍ മാര്‍ച്ച് 31നും, അതിനും മുമ്പും മാത്രം വില്‍പന നടന്നതാണെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍മാര്‍ പരിശോധിച്ച് ഉറപ്പ് വരുത്തണം.
പരിശോധനയില്‍ ഓണ്‍ലൈന്‍ പെയ്‌മെന്റ്, ഓണ്‍ലൈന്‍ ഇന്‍ഷൂറന്‍സ് പോളിസി എന്നിവ തെളിവായി പരിഗണിക്കും.