ജീവനുള്ള പക്ഷികളുടെ ഇറക്കുമതി നിരോധിച്ച് ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: എല്ലാത്തരം ജീവനുള്ള പക്ഷികളുടേയും ഇറക്കുമതി ഡല്‍ഹി സര്‍ക്കാര്‍ നിരോധിച്ചു. രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നിരോധനം. ഡല്‍ഹിയില്‍ ഇതുവരെ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അറിയിച്ചു.

പക്ഷിപ്പനിയുടെ വൈറസ് ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതുവരെ ശേഖരിച്ച 104 സാമ്പിളുകള്‍ ജലന്തറിലെ ലാബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. പരിശോധനാ ഫലം തിങ്കളാഴ്ച ലഭിക്കും. ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കെജരിവാള്‍ അറിയിച്ചു.

Top