ഗവര്‍ണര്‍ പദവി നീക്കം ചെയ്യണം; സ്വകാര്യ ബില്ലവതരിപ്പിച്ച് ടി.എന്‍ പ്രതാപന്‍

ന്യൂഡല്‍ഹി: ഗവര്‍ണര്‍ പദവി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ സ്വകാര്യ ബില്ല് സമര്‍പ്പിച്ച് ടി.എന്‍ പ്രതാപന്‍. എം.പി. പൗരത്വ നിയമഭേദഗതി, വാര്‍ഡ് വിഭജനം എന്നീ വിഷയങ്ങളില്‍ സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് പ്രതാപന്‍ സ്വകാര്യബില്ലുമായി രംഗത്തെത്തിയത്.

കേരളം, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഗവര്‍ണ്ണര്‍ പദവി നീക്കം ചെയ്യണമെന്നാണ് പ്രതാപന്‍ ബില്ലില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല ചില സംസ്ഥാനങ്ങളില്‍ ഗവര്‍ണ്ണര്‍മാരുടെ ഇടപെടലുകള്‍ ഭരണ പ്രതിസന്ധിക്ക് കാരണമാകുന്നതായും അദ്ദേഹം ബില്ലില്‍ ചൂണ്ടിക്കാട്ടി.

Top