വായുമലിനീകരണം തടയാന്‍ സംയുക്ത പ്രവര്‍ത്തന പദ്ധതിയുമായി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: മഞ്ഞുകാലത്തെ മലിനീകരണം തടയാന്‍ സംയുക്ത പ്രവര്‍ത്തന പദ്ധതി തയ്യാറാക്കി ഡല്‍ഹി സര്‍ക്കാര്‍. അയല്‍ സംസ്ഥാനങ്ങളുടെ സഹകരണത്തോട് കൂടിയായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ രാജ് പറഞ്ഞു.

ശൈത്യകാലമാകുന്നതോടെ ഡല്‍ഹില്‍ വായു മലിനീകരണം രൂക്ഷമാകുന്ന സ്ഥിതിയാണുള്ളത്. മഞ്ഞുകാലത്ത് വായുസഞ്ചാരം കുറയുന്നതും അയല്‍സംസ്ഥാനങ്ങളായ ഹരിയാന, പഞ്ചാബ് ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ വയലവശിഷ്ടങ്ങള്‍ കത്തിക്കുന്നതുമാണ് വായു മലിനീകരണം രൂക്ഷമാകുന്നത്.

വായുമാലിനീകരണത്തിന് കാരണമാകുന്ന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനും ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും കേന്ദ്രസര്‍ക്കാരുമായും അയല്‍സംസ്ഥാനങ്ങളുമായും കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.

 

Top