ന്യൂഡല്‍ഹി: ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ നേതാവ് അജയ് ചൗത്‌ലയ്ക്ക് ബിരുദാനന്തര ബിരുദ പരീക്ഷയെഴുതാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ അനുമതി. രണ്ട് ദിവസത്തെ പരോളാണ് കോടതി അജയ്ക്ക് നല്‍കിയിരിക്കുന്നത്. ഗുരു ജാംബേശ്വര്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ കൗണ്‍സിലിംഗില്‍ പി ജിയാണ് അജയ് ചെയ്യുന്നത്.
2013ലാണ് അജയും, അദ്ദേഹത്തിന്റെ അച്ഛനും മുന്‍ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗത്‌ലയും മറ്റ് മൂന്ന് ഉദ്യോഗസ്ഥരും വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി അധ്യാപകരെ റിക്രൂട്ട് ചെയ്ത സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലാവുന്നത്. തുടര്‍ന്ന് 10 വര്‍ഷത്തേക്ക് കോടതി ഇവരെ തടവിന് ശിക്ഷിക്കുകയും ചെയ്തു.
ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ അവര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി അത് തള്ളികള്ളയുകയായിരുന്നു.