ശശി തരൂരിന്റെ മാനനഷ്ടകേസ് ; അര്‍ണബിനെതിരെ ഹൈക്കോടതി നോട്ടീസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ നല്‍കിയ മാനനഷ്ട കേസില്‍ റിപ്പബ്ലിക് ചാനലിനും, ഉടമ അര്‍ണബ് ഗോസ്വാമിക്കും ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്.

മിണ്ടാതിരിക്കാനുള്ള ശശി തരൂരിന്റെ അവകാശം മാനിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് മന്‍മോഹന്‍ നിര്‍ദേശിച്ചു.

സുനന്ദപുഷ്‌കറിെന്റ മരണവുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കുന്നുവെന്ന് ആരോപിച്ചാണ് ശശി തരൂര്‍ മാനനഷ്ടകേസ് നല്‍കിയത്.

ശശി തരൂരിനായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ ഹാജരായി

Top