കൊച്ചി: കേരളാ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് കെ മാണിക്ക് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. പിജെ ജോസഫിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി ഒരു മാസത്തേക്കാണ് സ്റ്റേ ചെയ്തത്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ ചോദ്യം ചെയ്താണ് പിജെ ജോസഫ് കോടതിയെ സമീപിച്ചത്. വസ്തുതകള്‍ പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് കെ മാണി വിഭാഗത്തിന് ചിഹ്നം അനുവദിച്ചതെന്നും പിജെ ജോസഫ് പറയുന്നു.