ബാബാ രാംദേവിന്റെ ജീവിതം പറയുന്ന പുസ്തകത്തിനു കോടതി വിലക്കേര്‍പ്പെടുത്തി

baba ramdev

ന്യൂഡല്‍ഹി: ബാബാ രാംദേവിന്റെ ജീവിതം പറയുന്ന പുസ്തകത്തിനു ഡല്‍ഹി ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. ആള്‍ദൈവത്തില്‍ നിന്നും വ്യാവസായിയിലേക്ക്; ബാബ രാംദേവിന്റെ പറയാത്ത കഥകള്‍ എന്ന പുസ്തകത്തിനാണ് കോടതി വിലക്കേര്‍പ്പെടുത്തിയത്. രാംദേവിനെക്കുറിച്ചുള്ള മോശം പരാമര്‍ശം പുസ്തകത്തില്‍ നിന്നും നീക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ജസ്റ്റീസ് അനു മല്‍ഹോത്രയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് ബാബ രാം ദേവിനെ അപകീര്‍ത്തിപ്പെടുത്താനുള്ളതല്ലെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top