ഡല്‍ഹിയില്‍ മരം മുറിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഹൈക്കോടതി

delhi high court

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മരം മുറിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. ഇനിയൊരു ഉത്തരവ് എത്തുന്നത് വരെയും മരം മുറിക്കുന്നതിന് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് താമസസ്ഥലങ്ങള്‍ നവീകരിക്കുന്നതിന് ഡല്‍ഹിയില്‍ 16,500 മരങ്ങള്‍ മുറിക്കാന്‍ പദ്ധതിയിട്ടിരുന്നു. ഈ പദ്ധതിയ്‌ക്കെതിരെ വിവിധ സംഘടനകളാണ് രംഗത്തെത്തിയിരുന്നത്. ഭവന പദ്ധതിക്കായി ഡല്‍ഹിയില്‍ മരം മുറിക്കുന്നത് ജൂലൈ നാല് വരെ ഹൈക്കോടതി നേരത്തെയും വിലക്കിയിരുന്നു. ഇതിന് പിന്നാലെ മരം മുറിക്കുന്നതിന് ദേശീയ ഹരിത ട്രൈബ്യൂണലും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ആയിരക്കണക്കിന് മരങ്ങള്‍ മുറിച്ച് നീക്കുന്നത് പരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി ഡോ. കൗശല്‍ കാന്ത് മിശ്രയാണ് ഹൈക്കോടതിയെ സമീപിച്ചത്.

Top