കെജ്രിവാളിന് തിരിച്ചടി; ഇടക്കാല സംരക്ഷണം നല്‍കാന്‍ വിസമ്മതിച്ച് ഹൈക്കോടതി

ഡല്‍ഹി: മദ്യനയക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ഇഡി സ്വീകരിക്കുന്ന നിര്‍ബന്ധിത നടപടികളില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി. ഇടക്കാല സംരക്ഷണം നല്‍കാന്‍ വിസമ്മതിച്ച കോടതി ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഏപ്രില്‍ 22 ന് വീണ്ടും പരിഗണിക്കും.

ഡല്‍ഹി മദ്യനയ കേസില്‍ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്നാണ് കെജ്രിവാള്‍ കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈത് മനോജ് ജെയിന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇരുപക്ഷവും കേട്ടിട്ടുണ്ടെന്നും ഈ ഘട്ടത്തില്‍ സംരക്ഷണം നല്‍കാനാകില്ലെന്നും കോടതി പറഞ്ഞു.

വ്യാഴാഴ്ച ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി ഒന്‍പതാമത്തെ തവണയും സമന്‍സ് അയച്ചതോടെയാണ് കേജ്രിവാള്‍ ഹൈക്കോടതിയെ സമീപിച്ചത്. സമന്‍സ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം തുടര്‍ച്ചയായി ഇഡിക്ക് മുന്നില്‍ ഹാജരാകാതിരുന്നത്.

Top