ന്യൂഡല്‍ഹി : ഉന്നത ഭരണഘടനാപദവിയിലുള്ളവരുടെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഡല്‍ഹി ഹൈക്കോടതി. ഇത്തരം പദവിയിലുള്ളവരുടെ വാഹനങ്ങള്‍ക്ക് മാത്രം നമ്പര്‍ പ്ലേറ്റ് ഇല്ലാത്തത് ജനാധിപത്യത്തിലെ സമത്വത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വാഹനങ്ങളില്‍ രജിസ്‌ട്രേഷന്‍ നമ്പറുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍, ലെഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ എന്നിവരുടെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിലുള്ളത്. ഈ വാഹനങ്ങളിലെ നമ്പര്‍ പ്ലേറ്റുകള്‍ എല്ലാവര്‍ക്കും വായിക്കാനാവും വിധം പ്രദര്‍ശിപ്പിക്കണം. മോട്ടോര്‍ വാഹന നിയമത്തിലെ ഈ വ്യവസ്ഥ എല്ലാവര്‍ക്കും ബാധകമാണെന്ന് കോടതി വിധിച്ചു. ഉത്തരവ് വേഗത്തില്‍ നടപ്പാക്കാന്‍ കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍ അധ്യക്ഷനായ ബഞ്ച് നിര്‍ദ്ദേശം നല്‍കി.
ന്യായ ഭൂമിയെന്ന സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജിയിന്‍ മേലാണ് ഹൈക്കോടതി ഉത്തരവ്.