ന്യൂഡല്‍ഹി : റെക്കോര്‍ഡ് താപനില രേഖപ്പെടുത്തി ഡല്‍ഹി. കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനത്ത് 48 ഡിഗ്രി സെല്‍ഷ്യല്‍സ് ചൂടാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും ചൂടേറിയ കാലാവസ്ഥയാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ അനുഭവപ്പെടുന്നത്.
ചൂടിന് ഉടന്‍ ശമനമുണ്ടാകില്ലെന്നും രണ്ട് ദിവസത്തേക്ക് കൂടി ചൂട് 45 ഡിഗ്രിക്ക് മുകളില്‍ നില്‍ക്കാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ജൂണ്‍ 13ന് ചെറിയ മഴ പെയ്‌തേക്കുമെന്നും ഇതോടെ ചൂട് രണ്ട് ഡിഗ്രിയോളം താഴുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രതീക്ഷ.
2014 ജൂണ്‍ ഒമ്പതിന് രേഖപ്പെടുത്തിയ 47.8 ഡിഗ്രി സെല്‍ഷ്യല്‍സ് ആയിരുന്നു മുന്‍പ് രേഖപ്പെടുത്തിയ റെക്കോഡ് ചൂട്.
അതേസമയം കനത്ത ചൂടിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.