ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലോക്ഡൗണ്‍ പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ തയ്യാറാണെന്നും സര്‍ക്കര്‍ ഓഫീസുകള്‍ നാളെമുതല്‍ തുറക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍.
സ്വകാര്യ ഓഫീസുകള്‍ക്ക് 33 % ജീവനക്കാരുമായി തുറക്കാമെന്നാണ് സര്‍ക്കാരിന്റെ അറിയിപ്പ്. മെട്രോയും ബസ് സര്‍വ്വീസും ഉണ്ടാകില്ല. രാവിലെ 10 മണി മുതല്‍ വൈകീട്ട് 3 മണിവരെയായിരിക്കും മദ്യഷാപ്പുകള്‍ തുറക്കും. ആറടി അകലം പാലിച്ചും, ഒരു സമയം പരമാവധി അഞ്ചുപേരെ മാത്രം കടകളില്‍ അനുവദിച്ചും മാത്രമായിരിക്കും മദ്യകടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുക.
അതേസമയം ഡല്‍ഹി കപസേരയില്‍ ഒരേ കെട്ടിടത്തില്‍ താമസക്കാരായ 17 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ ഇതേ കെട്ടിടത്തില്‍ 41 പേര്‍ക്ക് രോഗം കണ്ടെത്തിയിരുന്നു.