ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഗുണനിലവാരമുള്ള ചെലവ് കുറഞ്ഞ എന്‍95 മാസ്‌ക് നിര്‍മിച്ച് ഡല്‍ഹി ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്. 45 രൂപയ്ക്കാണ് മാസ്‌ക് വിപണിയിലെത്തിക്കുക.
ഗുണനിലവാരമില്ലാത്ത മാസ്‌ക് വ്യാപകമായതിനെതുടര്‍ന്നാണ് ഐഐടി രംഗത്തെത്തിയത്. 98ശതമാനം ഫില്‍ട്ടറേഷന്‍ സാധ്യമാകുന്നതാണ് മാസ്‌കെന്ന് പ്രൊഫസര്‍ ബിപിന്‍കുമാര്‍ പറഞ്ഞു. ടെക്‌സ്‌റ്റൈല്‍ ആന്‍ഡ് ഫൈബര്‍ എന്‍ജിനിയറിങ് വകുപ്പിലെ പ്രൊഫസര്‍മാരുടെ മേല്‍നോട്ടത്തിലാണ് മാസ്‌ക് നിര്‍മിച്ചത്.
വിപണിയില്‍ എന്‍ 95 മാസ്‌കിന് വന്‍തുകയാണ് ഈടാക്കുന്നത്. അതുകൊണ്ടുതന്നെ നിലവാരംകുറഞ്ഞ സര്‍ജിക്കല്‍ മാസ്‌കുകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്. മാസ്‌ക് നിര്‍മാണത്തിന് ഫണ്ട് സ്വരൂപിക്കാനുള്ള ശ്രമത്തിലാണ് സ്റ്റാര്‍ട്ടപ്പ്.