ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി ദേശീയ വനിതാ കമ്മീഷന്‍.
കലാപത്തിന്റെ ഇടയില്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് വനിതാ കമ്മീഷന്‍ സന്ദര്‍ശനിക്കാനെത്തുന്നത്. കലാപം പൊട്ടിപ്പുറപ്പെട്ട ജഫ്രാബാദില്‍ നിന്നാണ് സന്ദര്‍ശനം തുടങ്ങുക.
കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മയും രണ്ട് അംഗങ്ങളുമാണ് സന്ദര്‍ശിക്കുക.
ഷഹീന്‍ബാഗ് മോഡലില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്ത്രീകളുടെ ശക്തമായ സമരം നടന്ന സ്ഥലമാണ് ജഫ്രാബാദ്. അഞ്ഞൂറില്‍ ഏറെ സ്ത്രീകളാണ് ജഫറാബാദ് മെട്രോ സ്റ്റേഷന് സമീപം റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്തത്. പിന്നീട് ഇവരെ കേന്ദ്രസേന ഒഴിപ്പിക്കുകയായിരുന്നു.