നിയന്ത്രണ രേഖ ഏത് നിമിഷവും മോശമാകാം; തിരിച്ചടിക്കാന്‍ തയ്യാര്‍: സൈനിക മേധാവി

ന്യൂഡല്‍ഹി: കശ്മീരിലെ പ്രത്യേക പദവി എടുത്ത് കളഞ്ഞ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികള്‍ ഏത് നിമിഷവും മോശമാകാമെന്നും തിരിച്ചടിക്കാന്‍ തയ്യാറാണെന്നും സൈനിക മേധാവി ബിപിന്‍ റാവത്ത്.

കശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം നിയന്ത്രണ രേഖയിലെ വെടി നിര്‍ത്തല്‍ കരാറിന്റെ ലംഘനങ്ങളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് സൈനീക മേധാവിയുടെ ഈ പ്രസ്താവന.

കഴിഞ്ഞ ദിവസം സുന്ദര്‍ബാനി സെക്ടറിലുണ്ടായ നീക്കം സൈന്യം തകര്‍ത്തിരുന്നു. ബിപിന് റാവത്ത് ഈ മാസം 31ന് തല്‍സ്ഥാനത്ത് നിന്ന് വിരമിക്കും.

Top