ജെഎന്‍യു സംഭവം; ദീപക അഭിനയിച്ച പരസ്യം പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ജെഎന്‍യു ആക്രമണത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ക്യാമ്പസില്‍ എത്തിയ നടി ദീപികാ പദുകോണ്‍ അഭിനയിച്ച പരസ്യം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. നൈപുണ്യവികസന മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലുണ്ടായിരുന്ന പരസ്യമാണ് പിന്‍വലിച്ചത്.

ഭിന്നശേഷിക്കാര്‍ക്കുള്ള തുല്യാവസരങ്ങളെക്കുറിച്ചാണ് 40 സെക്കന്‍ഡുള്ള പരസ്യത്തില്‍ ദീപിക പറയുന്നത്. എന്നാല്‍ ജെ.എന്‍.യു. സന്ദര്‍ശനത്തിനുശേഷം വീഡിയോ സൈറ്റുകളില്‍ ഈ പരസ്യം കാണാതാവുകയായിരുന്നു.

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ‘ഛപാക്’ എന്ന സിനിമയില്‍ നായികയായതിനാലാണ് ദീപികയെവെച്ച് മന്ത്രാലയം പരസ്യമിറക്കിയത്. ചൊവ്വാഴ്ചയാണ് ദീപിക ജെ.എന്‍.യു. സന്ദര്‍ശിച്ചത്.

Top