ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ മുഖം മൂടി ധാരികള്‍ നടത്തിയ അക്രമത്തില്‍ വൈസ് ചാന്‍സിലറിനെ രൂക്ഷമായി വിമര്‍ശിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍.
വി.സി നീറോ ചക്രവര്‍ത്തിയെപ്പോലെയാണെന്നും വിസിയെ മാറ്റിയാലാണ് പുതിയ തുടക്കവും മുന്നോട്ടുപോക്കും ഉണ്ടാവുകയെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ പറഞ്ഞു.
എന്നാല്‍ ജെ.എന്‍.യു അക്രമം രണ്ട് വിഭാഗങ്ങള്‍ തമ്മിലെന്നാണ് ഡല്‍ഹി പൊലീസ് വ്യക്തമാക്കുന്നത്. രാത്രി ഏഴ് മണിക്കാണ് ആദ്യ പരാതി കിട്ടിയതെന്നും പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രിയാണ് ജെഎന്‍യുവില്‍ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ആയുധങ്ങളുമായി മുഖംമൂടി ധരിച്ച യുവതികള്‍ ഉള്‍പ്പെടെയുള്ള സംഘം വിദ്യാര്‍ഥികളെയും അധ്യാപകരെയും ആക്രമിക്കുകയായിരുന്നു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷേ ഘോഷ് ഉള്‍പ്പെടെ 34ലേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു. സംഭവത്തില്‍ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമാണ് ഉയരുന്നത്.