ന്യൂഡല്‍ഹി:നിര്‍ഭയ കേസ് പ്രതി വിനയ് ശര്‍മയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിന് പിന്നാലെ പ്രതി അക്ഷയ് താക്കൂറും രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചു.
വിനയ് ശര്‍മയുടെ ദയാഹര്‍ജിയില്‍ രാഷ്ട്രപതി തീരുമാനമെടുക്കാഞ്ഞ സാഹചര്യത്തില്‍ ഇന്നു നടത്താനിരുന്ന വധശിക്ഷ ഇന്നലെ ഡല്‍ഹി പട്യാല കോടതി സ്റ്റേ ചെയ്തിരുന്നു. കുറ്റകൃത്യം നടന്ന സമയത്തു പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും അതിനാല്‍ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടി പവന്‍ ഗുപ്ത നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി ഇന്നലെ തള്ളിയിരുന്നു. അതേ സമയം പ്രതി മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി നേരത്തെ തള്ളിയിരുന്നു.
ദയാഹര്‍ജികള്‍ തള്ളിയാലും 14 ദിവസത്തിനു ശേഷമേ ശിക്ഷ നടപ്പാക്കാനാവൂ.