ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുമ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിഷ്ഠ മുഖര്‍ജി അടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു.പോലീസ് കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ മന്ദിര്‍ മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചതായി അവര്‍ ട്വീറ്റ് ചെയ്തു.
ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ച് ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച നൂറുകണക്കിന് പേരെയാണ് വ്യാഴാഴ്ച ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തത്.
പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളായ സീതാറാം യെച്ചൂരി, ഡി രാജ, നീലോല്‍പ്പല്‍ ബസു, വൃന്ദ കാരാട്ട്, അജയ് മാക്കന്, സന്ദീപ് ദീക്ഷിത് തുടങ്ങിയവരും ആക്ടിവിസ്റ്റുകളായ യോഗേന്ദ്ര യാദവ്, ഉമര്‍ ഖാലിദ് തുടങ്ങിയവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.