ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യന്‍ വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നു. വിവിധ ഉല്‍പ്പാദന ചെലവുകള്‍ വര്‍ദ്ധിക്കുകയും അതിന് ആനുപാതികമായി ലാഭം ഉണ്ടാവാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിവിധ മോഡലുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ കമ്പനി അധികൃതര്‍ തീരുമാനിച്ചത്.
മോഡലുകള്‍ക്കനുസരിച്ചാണ് വില വര്‍ദ്ധിപ്പിക്കുന്നത്. ഇന്ത്യക്ക് ഇപ്പോള്‍ 2.89 ലക്ഷം മുതല്‍ 11.47 ലക്ഷം വരെയുള്ള മാരുതി സുസുക്കി മോഡലുകളാണുള്ളത്. 2020 ജനുവരി മുതല്‍ പുതുക്കിയ വിലകള്‍ നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.